Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Claude AI

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സ്വ​യം വി​ക​സി​പ്പി​ക്കു​ന്നു; മ​നു​ഷ്യ​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി ആ​ന്ത്രോപിക്

ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക ലോ​ക​ത്തെ​യാ​കെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​ക്കൊ​ണ്ട്, മ​നു​ഷ്യ​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന് സ്വ​യം പു​ന​ർ​നി​ർ​മ്മി​ക്കാ​നും അ​തി​ന്‍റെ അ​ടു​ത്ത ത​ല​മു​റ​യെ വി​ക​സി​പ്പി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്ര​മു​ഖ എ​ഐ ക​മ്പ​നി​യാ​യ 'ആ​ന്ത്രോ​പി​ക്'. പ്ര​ശ​സ്ത എ​ഐ മോ​ഡ​ലാ​യ ക്ലോ​ഡി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​ണ് ആ​ന്ത്രോ​പി​ക്. എ​ഐ സി​സ്റ്റ​ങ്ങ​ൾ പൂ​ർ​ണമാ​യും സ്വ​യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന 'റി​ക്കേ​ർ​സീ​വ് സെ​ൽ​ഫ് ഇം​പ്രൂ​വ്മെ​ന്‍റ് എ​ന്ന ഈ ​ഘ​ട്ടം, എ​ഐ​യ്ക്ക് മേ​ലു​ള്ള മ​നു​ഷ്യ​ന്‍റെ‌ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ക​മ്പ​നി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. 

ഈ ​ആ​ശ​ങ്ക വെ​റു​മൊ​രു അ​നു​മാ​ന​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ചി​ല ക​ണ​ക്കു​ക​ളും ക​മ്പ​നി പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. 2026 മേ​യ് മാ​സ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്, ആ​ന്ത്രോ​പി​ക്കി​ന്‍റെ മാ​സ്റ്റ​ർ സോ​ഫ്റ്റ്‌​വെ​യ​ർ കോ​ഡു​ക​ളി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​കം എ​ഴു​തി​യി​രി​ക്കു​ന്ന​ത് മ​നു​ഷ്യ​ര​ല്ല, മ​റി​ച്ച് അ​വ​രു​ടെ എ​ഐ മോ​ഡ​ലാ​യ 'ക്ലോ​ഡ്' ത​ന്നെ​യാ​ണ്. ആ​വ​ശ്യ​ത്തി​ന് ക​മ്പ്യൂ​ട്ടിം​ഗ് പ​വ​ർ ല​ഭി​ച്ചാ​ൽ, മ​നു​ഷ്യ​ന്‍റെ യാ​തൊ​രു ഇ​ട​പെ​ട​ലു​മി​ല്ലാ​തെ സ്വ​ന്തം പി​ൻ​ഗാ​മി​യെ സ്വ​യം രൂ​പ​ക​ൽ​പ്പ​ന ചെ​യ്യാ​നും വി​ക​സി​പ്പി​ക്കാ​നും എ​ഐ​ക്ക് സാ​ധി​ക്കു​മെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണി​ത്.

ശാ​സ്ത്രം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​ലി​യ പു​രോ​ഗ​തി കൊ​ണ്ടു​വ​രാ​ൻ സ്വ​യം വി​ക​സി​ക്കു​ന്ന എ​ഐ​ക്ക് സാ​ധി​ക്കു​മെ​ങ്കി​ലും, ഇ​തി​ന്‍റെ സു​ര​ക്ഷ​യും മേ​ൽ​നോ​ട്ട​വും ഉ​റ​പ്പാ​ക്കു​ക എ​ന്ന​ത് അ​തീ​വ സ​ങ്കീ​ർ​ണ​മാ​യ ദൗ​ത്യ​മാ​യി​രി​ക്കു​മെ​ന്ന് ആ​ന്ത്രോ​പി​ക് വ്യ​ക്ത​മാ​ക്കു​ന്നു. ഫ്യൂ​ച്ച​ർ ഷി​ഫ്റ്റ് ലാ​ബ്സ് കോ-​ഫൗ​ണ്ട​ർ സാ​ഗ​ർ വി​ഷ്ണോ​യി​യും ഈ ​ആ​ശ​ങ്ക പ​ങ്കു​വ​ച്ചു. എ​ഐ സ്വ​യം കോ​ഡ് എ​ഴു​തു​മ്പോ​ൾ വെ​ല്ലു​വി​ളി അ​തി​ന്‍റെ ശേ​ഷി കൂ​ട്ട​ല​ല്ല, മ​റി​ച്ച് അ​തി​നെ എ​ങ്ങ​നെ നി​യ​ന്ത്രി​ക്കാം എ​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 

Latest News

Corehub Up